പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ഫോൺപേ UP|യിൽ ക്രെഡിറ്റ് ലൈൻ സൗകര്യം അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് ഈ സൗകര്യം ഉപയോഗിച്ച് മർച്ചന്റ് പേയ്മെന്റുകൾ നടത്താൻ സാധിക്കും. അടുത്തിടെ പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈൻ സേവനം അവതരിപ്പിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. ആവശ്യാനുസരണം കടമെടുക്കാൻ ഒരു ബാങ്ക് അനുവദിക്കുന്ന പണമാണ് ക്രെഡിറ്റ് ലൈൻ.
ക്രെഡിറ്റ് ലൈൻ ഉപയോഗിക്കുന്ന വിധം
◾മൊബൈലിൽ ഫോൺപേ ആപ്ലിക്കേഷൻ തുറക്കുക.
◾ഇടത് വശത്തുള്ള പ്രൊഫൈൽ സെക്ഷനിൽ ക്ലിക്ക് ചെയ്യുക
◾ഇതിൽ നിങ്ങളുടെ ക്രെഡിറ്റ് ലൈൻ ലഭ്യമായിട്ടുള്ള ബാങ്ക് തെരഞ്ഞെടുക്കുക
◾ബാങ്ക് അക്കൗണ്ടുമായി
ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ ഇതിനായി ഉപയോഗിക്കേണ്ടതുണ്ട്
◾ലിങ്ക് ചെയ്തശേഷം UPI പിൻ സെറ്റ് ചെയ്യുക.
◾ഇതോടെ പെയ്മെന്റ് ഓപ്ഷനായി ക്രെഡിറ്റ് ലൈൻ ആക്ടീവാകും