സുൽത്താൻ ബത്തേരി: ബത്തേരി ഉപജില്ലായിലെ പാചക തൊഴിലാളികളുടെ പരിശീലന പരിപാടികൾക്ക് അസംപ്ഷൻ എ യു പി സ്കൂളിൽ ബത്തേരി ഉപജില്ലാ എച്ച് എം ഫോറം സെക്രട്ടറി സ്റ്റാൻലി ജേക്കബ് ഉദ്ഘാടനം ചെയ്തു. ന്യൂൺ മീൽ ഓഫീസർ എസ്.ബിനു രാജ് അധ്യക്ഷത വഹിച്ചു. ചെതലയം ഹെൽത്ത് സെൻററിലെ ജെഎച്ച്ഐ ഡെൽനസ് ജോസഫ് പാചക തൊഴിലാളികളുമായി സംവദിച്ചു. പ്രത്യേക പരിശീലനം ലഭിച്ച മാസ്റ്റർ ട്രെയ്‌നർമാർ പാചക തൊഴിലാളികൾക്ക് ബോധവൽക്കരണം നൽകി. ഷൈജു വി കെ, സാജു എം.ജി,ജിഷ സി.എൻ.ഷിമിൽ അഗസ്റ്റിൻ, ഷിനറ്റ് പാപ്പച്ചൻ നീത ടി.ജെ തുടങ്ങിയവർ സംസാരിച്ചു.