അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ശിഖർ ധവാൻ വിരമിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നെന്നാണ് ധവാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇന്ത്യൻ താരം പ്രഖ്യാപനം നടത്തിയത്. 2022 ഡിസംബറില്‍ ബംഗ്ലാദേശിന് എതിരെയാണ് ധവാന്‍ അവസാനമായി ഇന്ത്യക്കായി ഏകദിന മത്സരം കളിച്ചത്.

 

2010ലാണ് അദ്ദേഹം ആദ്യമായി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിയ്ക്കുന്നത്. വിശാഖപട്ടണത്ത് അന്ന് ഓസ്ട്രേലിയയ്ക്കെതിരായിരുന്നു ധവാൻ്റെ കന്നി മത്സരം. ആ കളിയിൽ തിളങ്ങാനായില്ലെങ്കിലും 2013ൽ അദ്ദേഹം കൂടുതൽ പവറോടെ തിരിച്ചുവന്നു. അന്ന് ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തിൽ തന്നെ അദ്ദേഹം ഗംഭീരമായി സെഞ്ച്വറി നേടി. 85 പന്തിലായിരുന്നു ആ സെഞ്ച്വറി നേട്ടം. ഇന്ത്യയുടെ ഏറ്റവും വിശ്വസ്‌തനായ ഓപ്പണർമാരിൽ ഒരാളായി മാറാൻ ശിഖർ ധവാന് അധികനാൾ വേണ്ടിവന്നില്ല. ബിഗ് മാച്ച് പ്ലെയറായിരുന്നു എല്ലാക്കാലത്തും ധവാൻ. 2013ൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടുമ്പോൾ ടീമിന്റെ പ്രധാനപ്പെട്ട കളിക്കാരനാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2015 ഏകദിന ലോകകപ്പിലേയും ഇന്ത്യയുടെ ടോപ് സ്കോറർ ശിഖർ ധവാനായിരുന്നു

.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *