കയ്റോ – ഈജിപ്‌തിൽ കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റിൽ നിന്ന് മെഡിക്കൽ ഓപ്പറേഷനിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു. ഗർബിയ ഗവർണറേറ്റിലെ തന്താ യൂനിവേഴ്സിറ്റി ആശുപത്രി വയറുവേദന വിഭാഗത്തിലാണ് 45 കാരൻ കലശലായ വേദനയുമായി എത്തിയത്. അഞ്ചു മാസമായി വയറു വേദന അനുഭവപ്പെടുന്നതായി യുവാവ് ഡോക്ടറെ അറിയിച്ചു.
തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിൽ വയറിനകത്ത് സംശയകരമായ വസ്‌തു കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി ഓപ്പറേഷൻ നടത്തുകയായിരുന്നു എൻഡോസ്കോപ്പിക് ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോഴാണ് ഇത് മൊബൈൽ ഫോൺ ആണെന്ന് വ്യക്തമായത്. അബദ്ധത്തിൽ ഫോൺ വിഴങ്ങുകയായിരുന്നെന്ന് ഓപ്പറേഷനു ശേഷം രോഗി പറഞ്ഞു..