കൽപ്പറ്റ :ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മേപ്പാടിലെ സ്കൂൾ 27ന് തുറക്കും. മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന മേപ്പാടിയിലെ സ്കൂളുകളാണ് 27 മുതൽ അധ്യയനം പുനരാരംഭിക്കുമെന്ന് മന്ത്രി കെ രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മേപ്പാടി ഗവ. എൽപിഎസ്, ജിഎച്ച്എസ്എസ്, സെൻ്റ് ജോസഫ്സ് യുപി എന്നിവിടങ്ങളെ ക്ലാസ്സുകളാണ് പ്രവർത്തിക്കുക. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടായിരുന്നവരെ പുനരധിവാസത്തിൻ്റെ ഭാഗമായി മാറ്റി പാർച്ചിച്ചതിനെത്തുടർന്നാണ് സ്കൂളുകളിലെ പഠന പ്രവർത്തനമാരംഭിക്കുക. അതിൽ സെപ്തംബർ രണ്ടിനാണ് വെള്ളാർമല ജിവിഎച്ച്എസ്എസ് മേപ്പാടി ജിഎച്ച്എസ്എസിലും മുണ്ടക്കൈ ജിഎൽപി സ്കൂൾ മേപ്പാടി എപിജെ ഹാളിലും പ്രവർത്തനമാരംഭിക്കുക.
അതേസമയം അന്നേദിവസം പ്രവേശനോത്സവം നടത്തും. ചൂരൽ മലയിൽ നിന്ന് മേപ്പാടി സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ട് വരുന്നതിന് മൂന്ന് കെഎസ്ആർടിസി ബസുകൾ സ്റ്റുഡൻസ് ഒൺലി ആയി സർവ്വീസ് നടത്തും. മറ്റു സ്ഥലങ്ങളിൽ നിന്ന് കുട്ടികൾക്ക് വരുന്നതിന് കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ സൗജന്യ യാത്രയ്ക്കായി പ്രത്യേക പാസ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.