ഏഴാംതരം തുല്യതാ പരീക്ഷയ്ക്ക് തുടക്കമായി

കല്‍പ്പറ്റ  :സാക്ഷരതാ മിഷന്‍ ഏഴാംതരം തുല്യതാ കോഴ്സിന്റെ പതിനേഴാം ബാച്ചുകാരുടെ പൊതുപരീക്ഷയ്ക്ക് തുടക്കമായി. ആദ്യ ദിവസം മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളും രണ്ടാം ദിവസമായ ഇന്ന് (ഓഗസ്റ്റ് 25) സാമൂഹിക ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം വിഷയങ്ങളിലുമാണ് പരീക്ഷ. ജില്ലയിലെ 8 സ്‌കൂളുകളിലാണ് പരീക്ഷ നടക്കുന്നത്. 100 മാര്‍ക്കിന്റെ വിഷയങ്ങള്‍ക്ക് ജയിക്കാന്‍ 30 മാര്‍ക്കാണ് ലഭിക്കേണ്ടത്. ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങള്‍ക്ക് 50 ല്‍ 15 മാര്‍ക്ക് ലഭിക്കണം. ഏഴാംതരം തുല്യതാ പരീക്ഷ വിജയിക്കുന്നവര്‍ക്ക് പത്താംതരം തുല്യതാ കോഴ്സില്‍ ചേര്‍ന്ന് തുടര്‍ പഠനം നടത്താം.

 

കല്‍പ്പറ്റ എസ്.കെ.എം.ജെ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന തുല്യതാ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം മുതിര്‍ന്ന പഠിതാവ് മുട്ടില്‍ കൊടുവങ്ങല്‍ വീട്ടില്‍ ഹസന് ചോദ്യ പേപ്പര്‍ നല്‍കി കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.ജെ ഐസക് നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശിവരാമന്‍ അധ്യക്ഷനായ പരിപാടിയില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ്, അസി. കോ-ഓര്‍ഡിനേറ്റര്‍ എം.കെ സ്വയ, സാക്ഷരതാ സമിതി അംഗം ചന്ദ്രന്‍ കെനാത്തി, സാക്ഷരതാ മിഷന്‍ സ്റ്റാഫ് പി.വി.ജാഫര്‍, നോഡല്‍ പ്രേരക്മാരായ ഗ്ലാഡിസ് കെ പോള്‍, പി.വി ഗിരിജ, പ്രേരക്മാരായ വി.പി മഞ്ജുഷ, എം. പുഷ്പലത, എന്‍.പി സക്കീന, പി രുഗ്മിണി, കെ.ജി വിജയകുമാരി, പി.വി അനിത എന്നിവര്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *