കൽപ്പറ്റ പോലീസ് നടത്തിയ പരിശോധനയിൽ എം.ഡി. എം.എയും കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ് തു. രാവിലെ പട്രോളിങ് ഡ്യൂട്ടിക്കിടെ കൽപ്പറ്റ വെള്ളാരം കുന്ന് ബസ്റ്റോപ്പിന് സമീപത്ത് നിന്നാണ് 0.49 ഗ്രാം എം.ഡി.എം.എയുമായി മുട്ടിൽ, ചെറുമൂല വയൽ, ചൊക്ലിവീട്ടിൽ സി. അബൂബക്കർ(48)നെയും, 5.16 ഗ്രാം കഞ്ചാവുമായി മുട്ടിൽ, പിലാക്കൂൽ വീട്ടിൽ പി. ഷാജിദ് (39)നെയും അറസ്റ്റ് ചെയ്‌തത്. അബൂബക്കറിൽ നിന്ന് എം.ഡി.എം.എ ഉപയോഗത്തിനുള്ള ഒ.സി.ബി പേപ്പറും ചില്ലുകൊണ്ടുള്ള പെപ്പും കണ്ടെടുത്തു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് വയനാട് പോലീസ് അറിയിച്ചു
എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
