സ്കോളർഷിപ്പ്, ക്യാഷ് അവാർഡ് അപേക്ഷ ക്ഷണിച്ചു

കൽപറ്റ: കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിവിധ സ്‌കോളർഷിപ്പുകൾക്കും ക്യാഷ് അവാർഡിനും അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്‌സ് തിരഞ്ഞെടുത്ത പ്ലസ് വൺ മുതൽ പി.ജി കോഴ്‌സുകൾക്കും സ്‌കോളർഷിപ്പ് ലഭിക്കും.

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയങ്ങൾക്കും എ. പ്ലസ് ,സി. ബി. എസ്. ഈ വിഭാഗത്തിൽ എ 1, ഐ.എസ്.എസ്.ഐ വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനം കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർഥികൾ, ബിരുദം, പി.ജി പ്രൊഫഷണൽ കോഴ്‌സുകൾ കഴിഞ്ഞ 60 വർഷങ്ങളിൽ കൂടുതൽ മാർക്ക് നേടിയവർ, അധ്യയന വർഷം കലാകായിക രംഗത്ത് മികവ് പുലർത്തിയ കുട്ടികൾക്കും ക്യാഷ് അവാർഡിനും അപേക്ഷിക്കാം.

കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് തൊഴിലാളി ക്ഷേമനിധിയുടെ www.peedika.kerala.gov.in വെബ്സൈറ്റ് വഴി ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഫോൺ 04936 206878


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *