ബത്തേരി :നൂൽപ്പുഴ പഞ്ചായത്തിൽ കോളറ റിപ്പോർട്ട് ചെയ്ത സംഭവം, ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6 ആയി. അതേസമയം രോഗലക്ഷണങ്ങളോടെ മൂന്ന് പേർകൂടി പുതുതായി ചികിത്സതേടി. ഇതോടെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി ഉയർന്നു