ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് 200 വീടുകൾക്കുളള ഫർണിച്ചർ കൈമാറി

ചൂരൽമല , മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് കേരളത്തിലെ ഫർണീച്ചർ നിർമ്മാണ വിതരണ റിട്ടേയിൽ രംഗത്തുള്ളവരുടെ കൂട്ടായ്മ ‘ ഫർണീച്ചർ മാനുഫാച്ചേഴ്സ് ആൻ്റ് മർച്ചൻ്റ് അസോസിയേഷൻ്റെ (ഫുമ്മ) ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 200 കുടുംബങ്ങൾക്കുള്ള ഫർണിച്ചർ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീക്ക് കൈമാറി.

പുനർനിർമ്മിക്കുന്ന 400 വീടുകളിലേക്ക് അത്യാവിശ്യമായ ഫർണീച്ചർ നൽകാമെന്ന് മുഖ്യമന്ത്രിയ്ക്ക് ധാരണ പത്രം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി വയനാട് ജില്ലാ കലക്ടറുമായി ചർച്ച ചെയ്ത് പദ്ധതിക്ക് തയടക്കം കുറിച്ചത്.പുതിയ വീട് നിർമ്മിക്കുന്ന മുറയ്ക്ക് 3 മാസത്തിനകം ഫർണിച്ചർ നൽകാനാണ് തീരുമനിച്ചിരുന്നത്. എന്നാൽ ആദ്യ ഘട്ടം വാടക വീട്ടിലേക്ക് ഫർണിച്ചർ ആവശ്യമായതിനാൽ 5 ദിവസത്തിനകം സംഘടിപ്പിച്ച് നൽകുകയായിരുന്നു.

ഒരു വീട്ടിൽ 80,000 രൂപയുടെ ഫർണീച്ചറാണ് വിതരണം ചെയ്യുന്നത്. രണ്ട് കട്ടിൽ, രണ്ട് ബെഡ് , 4 തലയിണ , ഒരു ഡൈനിങ് ടേബിൾ , നാല് കസേര , ഒരു അലമാര , മാറ്റ് എന്നിവയാണ് ഒരു വീടിന് നൽകുക. മൊത്തം 3.5 കോടി രൂപയുടെ പദ്ധതിയാണിത്.ആദ്യ ഘട്ടത്തിൽ 200 വീടുകൾക്കുള്ള ഫർണീച്ചർ വിവിധ ജില്ലകളിൽ നിന്നും36 ട്രക്കുകളിലാണ് ഫർണീച്ചർ എത്തിയത്


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *