ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടയിടി, കൊച്ചിയിൽ തകർന്നത് കോടികളുടെ ബെൻസ്, 5 പേർക്ക് പരിക്ക്

കൊച്ചി: ടെസ്റ്റ് ഡ്രൈവിനിടെ കൊച്ചിയിൽ ഇടിച്ച് തകർന്നത് ബെൻസ് കാറുകൾ. കോടികൾ വില വരുന്ന ആഡംബര വാഹനങ്ങളാണ് കൊച്ചി വെല്ലിംഗ്ടൺ ദ്വീപിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ തകർന്നത്. മെർസിഡസ് ബെൻസിന്റെ എംഎംജി എസ്എൽ55 റോഡ്സ്റ്റർ, എംഎംജി ജിടി 63 എസ് ഇ കാറുകളും ഹ്യുണ്ടായി അസെന്റ് കാറുമാണ് കൊച്ചിയിൽ ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടിയിടിച്ചത്. അപകടത്തിൽ ആളപായമില്ല. എന്നാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ട്.

 

ഒരു സ്ത്രീ അടക്കം അഞ്ച് പേരാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. എറണാകുളം സ്വദേശികളായ അശ്വിൻ, ദീപക്, സച്ചിൻ, അനഘ, സജിമോൻ എന്നിവർക്കാണ് പരിക്കേറ്റത്. അശ്വിന് കാലിനാണ് പരിക്കേറ്റത്. പരിക്കേറ്റ നാല് പേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശിപ്പിച്ചിരിക്കുകയാണ്.

 

കൂട്ടിയിടിയിൽ എംഎംജി ജിടി 63 എസ് ഇയുടെ മുൻഭാഗം പൂർണമായും തകർന്നു. പ്രദേശവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സജിമോന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 3.10 കോടി വില വരുന്നതാണ് എംഎംജി എസ്എൽ55 റോഡ്സ്റ്റർ കഴിഞ്ഞ ജൂണിലാണ് ലോഞ്ച് ചെയ്തത്. കഴിഞ്ഞ ഏപ്രിലിൽ ലോഞ്ച് ചെയ്ത എംഎംജി ജിടി 63 എസ് ഇക്ക് 4.19 കോടിയാണ് വില.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *