ബത്തേരി : കാപ്പ നിയമ പ്രകാരം വയനാട് ജില്ലയിലേക്ക് പ്രവേശന വിലക്കുള്ള പ്രതിയെ വിലക്ക് ലംഘിച്ചുതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് പോലീസ്. നെന്മേനി, കോളിയാടി, പാറക്കുഴി വീട്ടിൽ സനു സാബു (24)വിനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ബത്തേരി ചുള്ളിയോട് റോഡിൽ വെച്ചായിരുന്നു അറസ്റ്റ്. ഡി.ഐ. ജിയുടെ ഉത്തരവ് പ്രകാരം 12.04.2024 തീയ്യതി മുതൽ ഒരു വർഷത്തേക്ക് വയനാട് ജില്ലയിലേക്ക് പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തി നാടു കടത്തിയ പ്രതിയാണ് ഇയാൾ. ബത്തേരി, അമ്പലവയൽ സ്റ്റേഷ നുകളിലായി കേസുകളുണ്ട്. പ്രതിയെ റിമാൻഡ് ചെയ്ത് വൈത്തിരി ജയിലിലേക്ക് മാറ്റി.