പള്ളിയിൽ മോഷണം നടത്തി കടന്നു കളഞ്ഞ യുവാവിനെ തൃശ്ശൂർ കൊരട്ടിയിൽ നിന്ന് പിടികൂടി. മുള്ളൻകൊല്ലി എടമല കിഴക്കനേത്ത് വീട്ടിൽ റോമിയോ (27) യെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്‌തത്. 2024 ജൂലൈ മാസം 18 ന് കാട്ടിക്കുളം സെന്റ് പീറ്റേഴ്‌സ് മലങ്കര പള്ളിയിലെ ഓഫീസിൽ അതിക്രമിച്ചു കയറി 14000 രൂപ വില മതിക്കുന്ന സി.സി.ടി.വി ,ഡി.വി.ആറും ഹാർഡ് ഡിസ്കും മോഷ്ടിച്ച് കടന്നു കളഞ്ഞ കേസിലാണ് ഇയാൾ പിടിയിലായത്.
പള്ളിയിൽ മോഷണം; മോഷ്ടാവിനെ തൃശ്ശൂരിൽ നിന്നും പിടികൂടി
