സിം അടിസ്ഥാനത്തില്‍ താരിഫിന് ആലോചന :(ട്രായ്).

ന്യൂഡല്‍ഹി: അനാവശ്യമായ വാണിജ്യ കോളുകളുടെ ഭീഷണിയില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് വേണ്ടി പരിധിയില്ലാത്ത കോളുകളും മെസേജിങ് സേവനങ്ങളും നിയന്ത്രിക്കാന്‍ ഒരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). വോയ്‌സ് കോളുകള്‍ക്കും എസ്എംഎസുകള്‍ക്കും വ്യത്യസ്ത താരിഫ് ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കേണ്ടതാണെന്ന് ട്രായിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ ബള്‍ക്ക് മെസേജുകള്‍ക്കോ കോളുകള്‍ക്കോ ഒരു ഡിഫറന്‍ഷ്യല്‍ താരിഫ് അവതരിപ്പിക്കാന്‍ ഇത് നിര്‍ദ്ദേശിക്കുന്നു. പ്രത്യേകിച്ച് വ്യക്തികള്‍ തമ്മിലുള്ള സന്ദേശങ്ങളുടെയും കോളുകളുടെയും പശ്ചാത്തലത്തിലാണ് നിര്‍ദേശം. പലപ്പോഴും അനാവശ്യമായ വാണിജ്യ കോളുകളും സന്ദേശങ്ങളും ഉപഭോക്താക്കള്‍ക്ക് ശല്യമാകുന്നതായി തിരിച്ചറിഞ്ഞാണ് ബള്‍ക്ക് മെസേജുകള്‍ക്കും സന്ദേശങ്ങള്‍ക്കും ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ താരിഫ് ഏര്‍പ്പെടുത്താന്‍ ട്രായി ആലോചിക്കുന്നത്.

 

ടെലികോം കൊമേഴ്സ്യല്‍ കമ്മ്യൂണിക്കേഷന്‍സ് കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍സ്, 2018 പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ട്രായി പൊതുജനങ്ങളുടെ അഭിപ്രായം തേടി. അനാവശ്യമായ വാണിജ്യ കോളുകളുടെ ഭീഷണി തടയുന്നതിന് ഒരു നിശ്ചിത പരിധിക്കപ്പുറം വ്യക്തികള്‍ തമ്മിലുള്ള കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും താരിഫ് ഏര്‍പ്പെടുത്തുന്നതിന്റെ ആവശ്യകത സംബന്ധിച്ചാണ് ട്രായി ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുന്നത്. ഒരു നിശ്ചിത പരിധിക്കപ്പുറമുള്ള കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും സിം അടിസ്ഥാനത്തില്‍ താരിഫ് നിശ്ചയിക്കുന്ന സാധ്യതയാണ് പരിശോധിക്കുന്നത്. അംഗീകൃതമല്ലാത്ത ടെലിമാര്‍ക്കറ്ററുകളില്‍ നിന്നുള്ള അനാവശ്യമായ വാണിജ്യ കോളുകള്‍ നിയന്ത്രിക്കുന്നതിന് നിശ്ചിത പരിധിക്കപ്പുറമുള്ള സന്ദേശങ്ങള്‍/കോളുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തണമെന്നാണ് ട്രായിയുടെ നിലപാട്


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *