കോട്ടയം : വിഷാംശം ഉള്ളിൽചെന്ന ഗൃഹനാഥൻ മരിച്ചു. മൂലവട്ടത്ത് മുപ്പായിപാടത്ത് വിദ്യാധരൻ (63) ആണ് മരിച്ചത്. ഇദ്ദേഹം അരളി ഇലയുടെ ജ്യൂസ് കുടിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഔഷധമാണെന്ന് കരുതിയാണ് അരളി ഇല ജ്യൂസ് കുടിച്ചതത്രെ. പിന്നീട് ശാരീരിക അസ്വസ്ഥതകൾ കാണിച്ചതോടെ ജനറൽ ആശുപത്രിയിൽ എത്തി. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അരളി ഇലയുടെ ജ്യൂസ് കഴിച്ച് ഗൃഹനാഥൻ മരിച്ചു
