ഫെഫ്കയുടെ യോഗങ്ങൾ ഇന്നുമുതൽ; ഹേമ കമ്മറ്റി റിപ്പോർട്ട് ചർച്ചയാകും

സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക്കയുടെ യോഗങ്ങൾ ഇന്നുമുതൽ ആരംഭിക്കും. 21 യൂണിയനുകളുടെ യോഗങ്ങളാണ് മൂന്ന് ദിവസങ്ങളിലായി ചേരുക.

ഹേമ കമ്മറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ യോഗം വിശദമായി ചർച്ച ചെയ്യും. പരിഹാരമാർഗങ്ങൾ നിർദേശിക്കുകയാണ് പ്രധാന ലക്ഷ്യം. കഴിഞ്ഞദിവസം ജനറൽ സെക്രട്ടറി യൂണിയൻ സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ഗുരുതര കണ്ടെത്തലുകളുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേരണമെന്ന് നിർദേശിച്ചിരുന്നു. യൂണിയനുകൾ സമർപ്പിക്കുന്ന നിർദേശങ്ങൾ ബുധനാഴ്ച ചേരുന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ വിശദമായി ചർച്ച ചെയ്യും. സമഗ്രമാർഗ നിർദേശങ്ങൾ ഉടൻ മുഖ്യമന്ത്രിക്ക് സമർപ്പിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *