പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ. പാലക്കാട് പാമ്പാമ്പള്ളം ടോൾ പ്ലാസക്ക് സമീപം വച്ചാണ് 14.44 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശി ആൽബിൻ സൈമൺ(24 വയസ്), കോഴിക്കോട് സ്വദേശിനി ഷിഫ ഫൈസൽ(23 വയസ്) എന്നിവരാണ് പിടിയിലായത്.
പാലക്കാട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ എ.സാദിഖ് ഉം പാർട്ടിയും ഒറ്റപ്പാലം എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.