ന്യൂഡൽഹി: വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 39 രൂപയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ വാണിജ്യ വാതകത്തിന്റെ വില 1691 രൂപയായി ഉയർന്നു. അതേസമയം ജൂലൈയിൽ വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 30 രൂപ എണ്ണ കമ്പനികൾ കുറച്ചിരുന്നു. ജൂണിൽ 69.50 രൂപ കുറച്ചിരുന്നു. തുടർച്ചയായി പാചകവാതക വില കുറച്ചതിന് പിന്നാലെയാണ് ഈ മാസം വില വർധിപ്പിച്ചിരിക്കുന്നത്. വിലയില്‍ മാറ്റമില്ലാത്ത 14 കിലോ ഗാര്‍ഹിക പാചകവാതകത്തിന് ഡല്‍ഹിയില്‍ 803 രൂപയാണ്.