നടവയൽ: സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കനവ് ബേബി എന്ന കെ.ജെ ബേബി അന്തരിച്ചു. വയനാട് നടവയൽ ചീങ്ങോട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കനവ് എന്ന ആദിവാസി പിന്നോക്ക വിഭാഗങ്ങൾ വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്.
നാടു ഗദ്ദിക, മാവേലി മൻറം, ഗുഡ് ബൈ മലബാർ തുടങ്ങിയവ മുഖ്യ കൃതികൾ. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. മാവേലി മൻറം എന്ന നോവലിന് ആണ് കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും ലഭിച്ചു. കണ്ണൂർ ജില്ലയിലെ മാവിലായിയില്‍ 1954 ഫെബ്രുവരി 27 നാണ് ബേബിയുടെ ജനനം. 1973-ല്‍ കുടുംബം വയനാട്ടില്‍ കുടിയേറിപ്പാർത്തു. നടവയലില്‍ ചിങ്ങോട് ആദിവാസി കുട്ടികള്‍ക്കായി, 1994 ല്‍ കനവ് എന്ന ബദല്‍ വിദ്യാകേന്ദ്രം ആരംഭിച്ചു. വയനാട്ടിലെ ആദിവാസി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും, സ്വയം പര്യാപ്തമാകുന്നതിനും വേണ്ടിയായിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്.