തിരുനെല്ലി: സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം.തിരുനെല്ലി അപ്പപാറയിൽ നിന്നും പഞ്ചാരക്കൊല്ലിയിലുള്ള ബന്ധുവീട്ടിലേക്ക് പോവുന്നതിനിടെ സ്കൂട്ടർ യാത്രികരായ ദമ്പതികൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. അപ്പപ്പാറ കൊണ്ടിമൂല മൂച്ചിത്തറക്കൽ ലത്തീഫ് ഭാര്യ സുലൈഖ എന്നിവരാണ് കാട്ടാനയുടെ മുന്നിലകപ്പെട്ടത്. ചക്കിണി വളവിൽ വെച്ച് ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കാട്ടാന തങ്ങളുടെ സ്കൂട്ടറിന് നേരെ പാഞ്ഞുവന്നടുത്തതോടെ സ്കൂട്ടറിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു വെന്ന് ഇവർ പറഞ്ഞു. കാട്ടാന സ്കൂട്ടർ കാട്ടിലേക്ക് ചവിട്ടി തെറിപ്പിച്ചതിനെ തുടർന്ന് സ്കൂട്ടറിന് ഭാഗികമായ നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.