കുപ്പാടിത്തറ: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ വിജിലൻസിൻ്റെ പിടിയിലായി. വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസർ അഹമ്മദ് നിസാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. സർവ്വേ നമ്പർ തിരുത്തുന്നതുമായി ബന്ധപെട്ട് മുണ്ടക്കുറ്റി സ്വദേശിയിൽ നിന്നും 4000 രൂപ വില്ലേജ് ഓഫീസർ ആവശ്യപ്പെടുകയായിരുന്നു. ഓഫീസ് പറ്റി മുൻപും പരാതികൾ ഉള്ളതിൻ്റെ പശ്ചാത്തലത്തിൽ പരാതിക്കാരൻ വിജിലൻസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം നൽകിയ നോട്ടുകൾ സഹിതം പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി. പണം കൈപറ്റുന്നതിനിടയിൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുകയായിരുന്നു