വയനാട് ജില്ലയിൽ നൂറ്റാണ്ടുകളായി താമസിച്ച് ജീവിച്ചു വരുന്ന പ്രാകൃത ന്യൂനപക്ഷ ദുർബല ഗോത്ര വിഭാഗമാണ് “കളനാടി “സമുദായം. വയനാട് ജില്ലയിൽ സുൽത്താൻബത്തേരി താലൂക്കിൽ ആകെ 93 കുടുംബങ്ങൾ ആണ് ഉള്ളത്. ഈ സമുദായത്തെ പട്ടികവർഗ്ഗ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാരിലേക്ക്, കേരള സർക്കാർ 1964,1978,1982 എന്നീ വർഷങ്ങളിൽ ശുപാർശ ചെയ്തുകൊണ്ട് കത്ത് അയച്ചിട്ടുണ്ട്.എന്നാൽ നാളിതുവരെ ഈ സമുദായത്തെ പട്ടികവർഗ്ഗ ലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ വേണ്ട നടപടികൾ എടുത്തു കാണുന്നില്ല. എങ്ങനെ നോക്കിയാലും ഈ സമുദായത്തെ പട്ടികവർഗ്ഗ ലിസ്റ്റിൽ ഉൾപ്പെടുത്തുവാനുള്ള പ്രഥമ പരിഗണന ഉണ്ടെന്ന് ബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐസി ബാലകൃഷ്ണൻ അവർകൾ അഭിപ്രായപ്പെട്ടു. കളനാടി സമുദായത്തിന്റെ കുടുംബ വാർഷിക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ കളനാടി സമുദായത്തിന്റെ പ്രശ്നങ്ങൾ അംഗീകരിക്കേണ്ടതാണെന്നും ഈ സമുദായത്തിന്റെ ശ്മാന ഭൂമി നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് അതിനൊരു തീർപ്പുണ്ടാക്കാമെന്നും അദ്ദേഹം വേദിയിൽ പങ്കുവെച്ചു. കളനാടി ഗോത്ര വിഭാഗത്തെ പട്ടികവർഗ്ഗ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് വരെ ഒ ഇ സി വിഭാഗങ്ങൾക്ക് സംവരണാനുകൂല്യം നൽകുവാൻ തയ്യാറാവണം എന്നും അതിനുള്ള നടപടികളെ കുറിച്ച് ചിന്തിക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കളനാടി സമുദായ കുടുംബ വാർഷിക സംഗമത്തിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടു.
പ്രമേയം :-
1.കളനാടി സമുദായം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ അംഗീകരിക്കുക,
2.ഈ സമുദായത്തെ പട്ടികവർഗ്ഗ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും അതിനായി കേന്ദ്രസർക്കാരിലേക്ക് കേരള സർക്കാർ 1964,1978,1982, എന്നീ വർഷങ്ങളിൽ ശുപാർശ ചെയ്തിട്ടുണ്ടെന്നും അതിനു വേണ്ട നടപടികൾ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകൾ പൂർത്തിയാക്കുക.
3. പട്ടികവർഗ്ഗ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതുവരെ ഈ സമുദായത്തിന് പ്രത്യേക പരിഗണന നൽകിക്കൊണ്ട് പി എസ് സി,മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലും സംവരണം നൽകി സംരക്ഷിക്കണമെന്ന്പ്രമേയത്തിൽ ആവശ്യപ്പെട്ടു.
4. വയനാട് ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യ മൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക.
കുടുംബ സംഗമത്തിൽ അഡ്വക്കേറ്റ് ശ്രീ ബാബുരാജ്, ഷൈജു,ബിജേഷ് അടക്കാച്ചിറ, സുകുമാരി തങ്കപ്പൻ, ബാലഗോപാലൻ, സുനിൽകുമാർ, ബാലൻ മീനങ്ങാടി, കൃഷ്ണൻകുട്ടി, അനന്തൻ തെലമ്പറ്റ എന്നിവർ സംസാരിച്ചു.