കൽപ്പറ്റ: എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.ജെ.ബേബിയുടെ നിര്യാണത്തിൽ അനുശോചിച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കെ.ജെ.ബേബിയുടെ നിശ്ചയദാർഢ്യവും സാമൂഹിക സേവനത്തിലെ സ്ഥിരതയും എല്ലാവർക്കും മാർഗദീപമാണെന്ന് സമൂഹ മാധ്യമമായ എക്‌സിൽ പ്രിയങ്ക ഗാന്ധി കുറിച്ചു.
ജീവിതകാലം മുഴുവൻ പാർശ്വവൽക്കരിക്കപ്പെട്ടവർക്കുവേണ്ടി നിലകൊണ്ടു. അവകാശങ്ങൾക്കു വേണ്ടി പോരാടുമ്പോൾ തൻ്റെ ശരികളിൽ ഉറച്ചു നിൽക്കാൻ ജീവിതത്തിലുണ്ടായ പരസ്യ സങ്കോചവുമുണ്ടായിരുന്നില്ല. വയനാടിൻ്റെ സാമൂഹിക സാംസ്കാരിക മേഖലയിൽ കെ.ജെ.ബേബിയുടെ സംഭാവന വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കലയും സാമൂഹിക പ്രവർത്തനവും സമൂഹത്തിൻ്റെ മാറ്റത്തിനു നേതൃത്വം നൽകിയതിന് അദ്ദേഹത്തിൻ്റെ കുടുംബത്തോട് എൻ്റെ അഗാധമായ ആദരവും ഹൃദയംഗമമായ അനുശോചനവും അറിയിക്കുന്നു
.