ബത്തേരി : കർണാടകയിൽ നിന്നും കൊണ്ടുവരികയായിരുന്ന 26 പാക്കറ്റ് മദ്യവുമായി കിടങ്ങനാട് ഓടക്കുനി ഒ.വി ബാബു(29) പോലീസിൻ്റെ പിടിയിലായി. ഇക്കഴിഞ്ഞ ശനിയാഴ്ച മുത്തങ്ങ പോലീസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെ ഗുണ്ടൽപേട്ട ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 73 ഇ 8679 നമ്പർ സ്കൂട്ടർ പരിശോധിച്ചതിലാണ് കർണാടകയിൽ മാത്രം നടത്താവുന്ന 26 പാക്കറ്റ് മദ്യം കണ്ടെത്തിയത്. മുത്തങ്ങ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ്ബ് ഇൻസ്പെക്ടർ മുരളീധരൻ, എസ് ഐ ജയപ്രകാശ്, എസ്ഐ ഒ ഷൈജു, സിവിൽപോലീസ് ഓഫീസർമാരായ സബിരാജ്, വരുൺ ഗോപകുമാർ തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.