തൃശ്ശൂർ : തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ചു 62 കാരി മരിച്ചു. എറവ് ആറാം കല്ല് കണ്ടംകുളത്തി ഫെര്‍ഡിനാന്‍റിന്‍റെ ഭാര്യ മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് നടക്കും. രോഗ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇൻഫ്ളുവൻസ വിഭാഗത്തിൽപ്പെട്ട വൈറസ് പനിയാണ് എച്ച്1 എൻ1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറൽ പനിക്കു സമാനമാണ് എച്ച്1 എൻ1 പനിയുടെ ലക്ഷണങ്ങൾ. ചില സാഹചര്യങ്ങളിൽ 100 ഡിഗ്രിക്കു മുകളിൽ പനി വരാം. കൂടാതെ ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോൾ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛർദ്ദി എന്നിവ ഉണ്ടാകുന്നു