വാഷിംഗ്‌ടൺ: അമേരിക്കയിലെ ജോർജിയയിൽ സ്കൂളിൽ വെടിവെപ്പ്. രണ്ട് അധ്യാപകർ ഉൾപ്പെടെ നാല് പേർ മരിച്ചു .ഒമ്പതിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. അദ്ധ്യാപകനും – പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .14കാരനാണ് വെടിയുതിർത്തത്. അക്രമി പിടിയിലായിട്ടുണ്ട്. വൈൻഡർ നഗരത്തിലെ സ്കൂളിലെ അപലാച്ചി ഹൈസ്കൂളിലാണ് വെടിവയ്പ്പുണ്ടായത്. തോക്കുധാരിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിലാണ് അറ്റ്ലാൻ്റയ്ക്ക് പുറത്ത് ഒരു കിലോമീറ്ററോളം അകലെയുള്ള സ്കൂളിലെ 14 വയസ്സുള്ള വിദ്യാർത്ഥിയാണെന്ന് തിരിച്ചറിഞ്ഞു .
അമേരിക്കയിൽ സ്‌കൂളിൽ വെടിവയ്പ്പ് പതിവായിരിക്കുകയാണ്. രാജ്യത്തെ പ്രായപൂർത്തിയായവരിൽ മൂന്നിലൊന്ന് പേർക്കും തോക്ക് ഉണ്ട്. സൈനികർ ഉപയോഗിക്കുന്ന റൈഫിളുകൾ പോലും വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ ഇളവുകൾ രാജ്യത്തുണ്ട്. ഗൺ വയലൻസ് ആർക്കൈവിൻ്റെ (ജിവിഎ) കണക്കനുസരിച്ച്, ഈ വർഷം മാത്രം രാജ്യത്ത് 384 കൂട്ട വെടിവയ്പ്പുകളെങ്കിലും ഉണ്ടായിട്ടുണ്ട്.ഈ വർഷം 11,557 പേരെങ്കിലും തോക്കാക്രമണത്തിൽ കൊല്ലപ്പെട്ടതായും ജിവിഎ വ്യക്തമാക്കുന്നു.