ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയിലെ എല്ലാ പട്ടികവർഗ വിദ്യാർത്ഥികളും എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കുക എന്ന ലക്ഷ്യത്തോടെ നോൺ ഡി പ്ലസ് പദ്ധതിക്ക് തുടക്കമിട്ടു. ഡയറ്റ് വയനാടിൻ്റെ നേതൃത്വത്തിൽ നഗരസഭയിലെ അധ്യാപകർ ചേർന്നാണ് ഹൈ ഫ്ലൈ’ എന്ന പേരിൽ വിദ്യാർത്ഥികൾക്ക് പഠനം എളുപ്പമാക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം നഗരസഭയുടെ ടി.കെ. രമേശ് നിർവഹിച്ചു. പഠന സഹായി വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമാകുമെന്ന് ഇത് വിദ്യാർത്ഥികളുടെ വിജയത്തിന് വലിയ സഹായമാകുമെന്ന് നഗരസഭ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ ലെക്ച്ചറർ ശ്രീജ ടി.ആർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ലിഷ പി.എം., പി.എ. അബ്ദുൾനാസർ, കെ. കമലം, ടി.ജി. സജി എന്നിവരും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
ബത്തേരി നഗരസഭ നോൺ ഡി പ്ലസ് പദ്ധതിക്ക് തുടക്കമായി
