മേപ്പാടി/പുൽപള്ളി: മാവിലാംതോടിനടുത്തുള്ള വണ്ടിക്കടവിൽ നിന്നും മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് (ഡിഎം വിംസ്) പുതിയ ബസ് സർവ്വീസ് ആരംഭിച്ച് കെഎസ്ആർടിസി. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു പ്രസ്തുത സർവ്വീസ് ആരംഭിച്ചത്. ഇതോടെ പുൽപ്പള്ളി പ്രദേശത്തുനിന്നും വരുന്ന രോഗികൾക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്കുള്ള യാത്ര സുഗമമാകും.രാവിലെ 8.20 ന് വണ്ടിക്കടവിൽ നിന്നും യാത്ര പുറപ്പെട്ട് പള്ളിത്താഴെ,ആലത്തൂർ മുള്ളൻകൊല്ലി വഴി പുൽപ്പള്ളി 9am സുൽത്താൻബത്തേരി 10 am കൽപ്പറ്റ 11 am അവിടെ നിന്നും പുറപ്പെട്ട് 11.25 ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ എത്തുന്ന രീതിയിലാണ് ട്രിപ്പ് ക്രമീകരച്ചിരിക്കുന്നത്. ഇവിടെ നിന്നും ഈ ബസ്സിന്റെ മടക്കയാത്ര 12.30 നാണ്. ബസ്സിന്റെ കന്നിയാത്രയ്ക്ക് മെഡിക്കൽ കോളേജ് അധികൃതർ ഉജ്ജ്വല സ്വീകരണം നൽകി. എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ബസ് ജീവനക്കാരെ പൊന്നാട അണിയിച്ചു. ഡീൻ. ഡോ ഗോപകുമാരൻ കർത്ത, ഡിജിഎം സൂപ്പി കല്ലങ്കോടൻ, ഡിജിഎം ഡോ. ഷാനവാസ് പള്ളിയാൽ,സണ്ണി മാത്യു, ജോസഫ് കവളക്കാട്ട്, ഷിബി തമ്പാൻ പുൽപള്ളി, സലീം കെ ടി കല്പറ്റ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെട്ടത്.