പോസ്റ്റ് ഓഫീസിൽ നിന്നുള്ള സന്ദേശ രൂപത്തിലും പുതിയ സൈബർ തട്ടിപ്പ്. നിങ്ങൾക്ക് വന്ന കത്തിൽ പൂർണമായ മേൽവിലാസം ഇല്ലെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ട് ലിങ്ക് അയച്ചു നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. എസ് എം എസ് വഴിയോ ഇ മെയിൽ വഴിയോ ആണ് ലിങ്കുകൾ അയയ്ക്കുന്നത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർ തട്ടിപ്പിന് ഇരയാകാൻ സാധ്യത കൂടുതലാണ്.ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പോലീസിനെ അറിയിക്കണം.
