മാനന്തവാടി :തേറ്റമല കുഞ്ഞാമിയുടെ മരണം കൊലപാതകം. ബുധനാഴ്ചയാണ് 72 കാരിയായ കുഞ്ഞാമിയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്നും മുക്കാൽ കിലോമീറ്റർ അകലെയുള്ള ഉപയോഗശൂന്യമായ വെള്ളമില്ലാത്ത കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു .സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ചോലയിൽ സി.സി ഹക്കീം (42)നെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
സ്വർണാഭരണങ്ങൾ കവരാൻ വേണ്ടി ഹക്കീം കുഞ്ഞാമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്നാണ് വിവരം. കുഞ്ഞാമിയിൽ നിന്നും കവർന്ന സ്വർണാഭരണങ്ങൾ പ്രതി വെള്ളമുണ്ട സ്വകാര്യ ബാങ്കിൽ പണയം വെച്ചതായും പോലീസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.പരിസരത്തെ സി.സി. ടിവി ക്യാമറ ദൃശ്യങ്ങളും, മറ്റ് സാഹചര്യ തെളിവുകളും പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയതന്നാണ് സൂചന