കൊച്ചി: സൂപ്പർ ലീഗ് കേരളയുടെ സീസണിലെ ആദ്യ മത്സരത്തിൽ മലപ്പുറം എഫ്സിക്ക് ജയം. കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫോഴ്സ് കൊച്ചി എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മലപ്പുറം വീഴ്ത്തിയത്. മലപ്പുറത്തിൻ്റെ രണ്ട് ഗോളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. ആദ്യ ഗോൾ മാൻസിയുടെ വകയായിരുന്നു (മൂന്നാം മിനിറ്റിൽ) . നന്ദു കൃഷ്ണ നൽകിയ ക്രോസിൽ നിന്നായിരുന്നു ഗോൾ. 39 മിനിറ്റിൽ ഫസലു റഹ്മാനിലൂടെ മലപ്പുറം രണ്ടാം ഗോൾ നേടി.ബേറ്റിയ നൽകിയ ക്രോസ് മാൻസി ഹെഡ് ചെയ്തു. ഡൈവിംഗ് ഫിനിഷിംഗിലൂടെ ഫസലുറഹ്മാൻ സ്കോർ ചെയ്യുകയായിരുന്നു. ആദ്യ പകുതിയിൽ ഫോഴ്സ കൊച്ചി ചില അവസരങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഫിനിഷിംഗിലെ അപകാത അവർക്ക് തിരിച്ചടിയായി.