ന്യൂഡല്‍ഹി: 4ജി സര്‍വീസിനൊപ്പം ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 84 ദിവസത്തേക്ക് ആകെ 252 ജിബി ഡാറ്റ നല്‍കുന്ന പ്ലാനാണ് ബിഎസ്എന്‍എല്‍ പുറത്തിറക്കിയിരിക്കുന്നത്. 599 രൂപയാണ് ഇതിനായി മുടക്കേണ്ടത്. ദിവസേന 3 ജിബി അതിവേഗ ഡാറ്റയാണ് ഈ പാക്കേജ് പ്രകാരം ബിഎസ്എന്‍എല്‍ ഉപഭോക്താക്കിന് ലഭിക്കുക. പരിധിയില്ലാതെ വോയിസ് കോളുകളും ഈ പ്ലാനില്‍ ലഭിക്കും. ഒപ്പം ദിനംപ്രതി 100 സൗജന്യ എസ്എംഎസും ലഭിക്കും