റോഡ് പണിക്കിടെ മതിൽ തകർന്ന് വീണു അഥിതി തൊഴിലാളി മരണപ്പെട്ടു

സുൽത്താൻ ബത്തേരി -താളൂർ അന്തർ സംസ്ഥാന റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കോളിയാടി അച്ഛൻ പടി ഭാഗത്ത് ഡ്രൈനേജ് എടുക്കുന്നതിനിടയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഒരു അന്യസംസ്ഥാന തൊഴിലാളി മരിച്ചു.ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനിയുടെ തൊഴിലാളി ആസ്സാം സ്വദേശി ആസാം ഭൂപല്യനഗർ നിൽക്കാൻ മണ്ഡലാണ് (39) ഇന്നു രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ടത് . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ

 

കോളിയാടി അച്ഛൻപടിയിൽ ശനിയാഴ്ച വൈകുന്നേരമാണ് അപകടം. സമീപത്തെ വീടിൻ്റെ ചുറ്റുമതിലാണ് ഇടിഞ്ഞത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മണ്ഡലത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്. ഇദ്ദേഹത്തിനൊപ്പം ജോലി ചെയ്തിരുന്ന തമിഴ്‌നാട്, ആസാം സ്വദേശികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *