മാനന്തവാടി: വെള്ളമുണ്ടയിൽ നാടൻ തോക്കുമായി മൂന്നു പേർ വനം വകുപ്പിന്റെ പിടിയിലായി. മംഗലശ്ശേരി രാമചന്ദ്രൻ(39), മാടത്തുംകുനി ചന്ദ്രൻ(49), മാടത്തുംകുനി ബാലകൃഷ്ണൻ(34) എന്നിവരെയാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ റോസ് മേരി ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘം വെള്ളമുണ്ട സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. സുരേന്ദ്രൻ, വനം ഉദ്യോഗസ്ഥരായ മനോജ്, അഖിൽ, കെ.സി. സ്റ്റീഫൻ, ബാബു കൊക്കാല, അച്ചപ്പൻ എന്നിവരടങ്ങന്ന പട്രോളിങ് സംഘം വാളാരംകുന്ന് വനത്തിൽ ഞായറാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്. നായാട്ടിന് വനത്തിൽ പ്രവേശിച്ചതായിരുന്നു മൂവർ സംഘം.