രാജ്യത്ത് എം പോക്ക്സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവിന് രോഗ ലക്ഷങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
ക്ലാസ് 2 എം പോക്ക്‌സ് വൈറസാണ് ഇയാളിൽ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുവാവ് അടുത്തിടെ ഒരു ആഫ്രിക്കൻ രാജ്യം സന്ദർശിച്ചിരുന്നു. യുവാവ് നിലവിൽ ഐസോലേഷനിലാണെന്നും നില തൃപ്തികരമാണന്നും വ്യക്തമാക്കി.