മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗവും ഇന്ത്യൻ റുമറ്റോളജി അസോസിയേഷനും സംയുക്തമായി സംസ്ഥാന തല റുമറ്റോളജി സമ്മേളനം സംഘടിപ്പിച്ചു. വയനാട് ജില്ലാ ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയസേനൻ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. രണ്ട് ദിവസങ്ങളായി നടന്ന പരിപാടിയിലെ ആദ്യ ദിനത്തിൽ വിവിധ വിഷയങ്ങളിൽ ഊന്നിയ ക്ളാസുകളും പ്രായോഗിക പരിശീലനവും ഉൾപ്പെട്ടിരുന്നു. രണ്ടാം ദിനത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ഡോക്ടർമാർ വാതരോഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ കണ്ടെത്തലുകളെ കുറിച്ചും ഈ മേഖലയിലെ ചികിത്സയുടെ പുതിയ തലങ്ങളെ കുറിച്ചും വിശദമായി ചർച്ച ചെയ്തു.
കോഴിക്കോട് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം മുൻ മേധാവിയും ആസ്റ്റർ മിംസ് അക്കാദമി തലവനുമായ ഡോ. പി കെ ശശിധരൻ, കോഴിക്കോട് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ & റുമറ്റോളജി വിഭാഗം മേധാവി ഡോ. എൻ വി. ജയചന്ദ്രൻ, കൊച്ചിൻ കെയറിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. പദ്മനാഭ ഷെനോയ്,അമേരിക്കയിലെ മിന്നേസോറ്റ യൂണിവേഴ്സിറ്റിയുടെ ശ്വാസകോശ ട്രാൻസ്‌പ്ലാന്റേഷൻ പ്രോഗ്രാം മെഡിക്കൽ ഡയറക്ടർ ഡോ. അനുപം കുമാർ,
കോഴിക്കോട് സെന്റർ ഓഫ് റുമറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ. വിനോദ് രവീന്ദ്രൻ, തെലങ്കാനയിലെ യശോധ ഹോസ്പിറ്റലിലെ ഡോ. കീർത്തി തലരി, പുതുച്ചേരി ജിപ്മെർ ലെ നേഫ്രോളജി വിഭാഗം മേധാവി ഡോ. ശ്രീജിത്ത് പരമേശ്വരൻ, കോഴിക്കോട് മെഡിക്കൽ കോളേജിലെ റുമറ്റോളജിസ്റ്റ് ഡോ. എം ബി ആദർശ്, തൃശ്ശൂർ അമല മെഡിക്കൽ കോളേജിലെ റുമറ്റോളജി വിഭാഗം മേധാവി ഡോ. പോൾ ആന്റണി എന്നിവർ ക്ളാസുകൾ നയിച്ചു. തുടർന്ന് പോസ്റ്റർ, ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. ചടങ്ങിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം മേധാവിയും അഡീഷണൽ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. അനീഷ് ബഷീർ, ഡോ. സാറാ ചാണ്ടി, ഡോ. ശ്രീലക്ഷ്മി, ഡോ. ദേവപ്രിയ എന്നിവർ സംസാരിച്ചു.