ചൂരൽമല ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തകരെ ആദരിച്ചു

ചുണ്ടേൽ: വയനാട് പ്രസ് ക്ലബ്ബും കേരള വ്യവസായ വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാകരങ്ങളായ സന്നദ്ധ സംഘടനകളെയും വിവിധ സേനാവിഭാഗങ്ങളെയും വകുപ്പുകളെയും മാധ്യമസ്ഥാപനങ്ങളെയും ആദരിച്ചു. ‘കരുതലയവർക്ക് സ്നേഹാദരം’ എന്ന പേരിൽ ചുണ്ടേൽ സെൻ്റ് ജൂഡ് പാരിഷ് ഹാളിൽ നടന്ന പരിപാടി ഭവന നിർമ്മാണം, റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ചുണ്ടേൽ ജനറലിൽ നിന്നും വാദ്യഘോഷങ്ങളുടേയും പുഷ്പവൃഷ്ടിയുടേയും അകമ്പടിയോടെയാണ് രക്ഷാപ്രവർത്തകരെ പാരിഷ് ഹാളിലേക്ക് ആനയിച്ചത്.

 

അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ ഡി. ആർ. മേഘശ്രീ, ജില്ലാ പൊലീസ് ചീഫ് തബോഷ് ബസുമതാരി, ഡി.എസ്.സി സെൻ്റർ കമാൻ്റൻ്റ് കേണൽ പരംവീർ സിങ് നാഗ്, സിനിമാ താരം അബുസലിം, പോത്ത് കല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിദ്യാരാജൻ, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ്, പി. ഗഗാറിൻ, ടി. മുഹമ്മദ്, ഇ.ജെ ബാബു തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ജോമോൻ ജോസഫ് സ്വാഗതം പറഞ്ഞു. വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് ജോജിൻ ടി. ജോയി അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് കെ.എസ് മുസ്തഫ, ട്രഷറർ ജിതിൻ ജോസ്, വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ തുടങ്ങിയവർ നേതൃത്വം നൽകി


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *