കെഎസ്ആര്‍ടിസിക്ക് 74.20 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍. പെന്‍ഷന്‍ വിതരണത്തിന്റെ വായ്പാ തിരിച്ചടവിനാണ് സഹായമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് കോര്‍പ്പറേഷന്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനാണ് പണം അനുവദിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 6044 കോടി രൂപയാണ് ഇതുവരെ കെ എസ് ആര്‍ ടി സി ക്കായി അനുവദിച്ചത്.