ബത്തേരി : സുൽത്താൻ ബത്തേരി നഗരവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി നഗരസഭ പുതുചരിത്രം രചിച്ചിരിക്കുകയാണ്. നഗരസഭയും നാഷണൽ ഹെൽത്ത് മിഷനും കൂടിച്ചേർന്ന് നഗരമേഖലയിലെ സാധാരണ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി ആരംഭിച്ച ഹെൽത്ത് ആൻഡ് വെൽനെ സെൻ്റർ തൊടുവെട്ടിയിൽ നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.
പ്രധാനമായും നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലെ പൊതുജനങ്ങളുടെ സൗകര്യാർത്ഥമാണ് ഈ സെന്റർ ആരംഭിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 7 മണി വരെയാണ് സെൻ്ററിൻ്റെ പ്രവർത്തന സമയം. ഡോക്ടർ രണ്ട് സ്റ്റാഫ് നേഴ്‌സ് ഒരു ഫാർമസിസ്റ്റ് ഒരു ക്ലീനിങ് സ്റ്റാഫ് ഉൾപ്പെടെ 5 സ്റ്റാഫുകൾ ആയിരിക്കും സെന്ററിൽ ഉണ്ടാവുക. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിഷ പി എസ്, കെ റഷീദ്, ടോം ജോസ്, സാലി പൗലോസ്, ഡോ. ഇന്ദു (JAMO)കൗൺസിലർമാരായ അസീസ് മാടാല, പ്രമോദ് കെ എസ്, ജംഷീർ അലി, രാധ രവീന്ദ്രൻ, സി കെ ഹാരിഫ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി ആർ ജയപ്രകാശ്, അസൈനാർ, അഡ്വ: സതീഷ് പൂതിക്കാട്, കെ എം ഷബീർ അഹമ്മദ്, അഡ്വ. ജോൺസൺ എംപി, ഷീല, ഫാദർ ജോസഫ് പള്ളിപ്പാട്ട് ( ബിൽഡിംഗ് ഓണർ ) നഗരസഭാ സീനിയർ സെക്രട്ടറി കെഎം സൈനുദ്ദീൻ, കെ സത്യൻ (ക്ലീൻ സിറ്റി മാനേജർ ), ചടങ്ങിൽ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ് ഡോ : അർജുൻ മുരളി ( മെഡിക്കൽ ഓഫീസർ UHWC തൊടുവെട്ടി) സംസാരിച്ചു.