ന്യൂഡല്‍ഹി:ശ്വാസകോശ അണുബാധയെ തുടർന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള സി.പി.എം ജനറല്‍ സെകട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരം. വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹത്തിന് ശ്വാസ തടസമുണ്ടെന്നും ആരോഗ്യനില ഡോക്ടർമാരുടെ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സി.പി.എം പ്രസ്താവനയില്‍ അറിയിച്ചു.കടുത്ത പനിയെ തുടർന്ന് ആഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്