ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. പരാഗ്വെ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളെ അട്ടിമറിച്ചത്. 20-ാം മിനിറ്റില്‍ ഡിയേഗോ ഗോമാസാണ് പരാഗ്വെയുടെ ഗോള്‍ നേടിയത്. നേരത്തെ, അര്‍ജന്റീനയും തോല്‍വി രുചിച്ചിരുന്നു. കൊളംബിയക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ തോല്‍വി. മറ്റൊരു മത്സരത്തില്‍ വെനെസ്വെല, ഉറുഗ്വെയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. ബൊളീവിയ ഒന്നിനെതിരെ രണ്ട് ഗോളിന് ചിലിയെ തോല്‍പ്പിച്ചു.
നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്രസീല്‍. എട്ട് മത്സങ്ങളില്‍ 10 പോയിന്റാണ് ടീമിന്. അര്‍ജന്റീന തന്നെയാണ് തെക്കേ അമേരിക്കന്‍ മേഖലയില്‍ ഒന്നാമത്. എട്ട് മത്സരങ്ങളില്‍ 18 പോയിന്റാണ് അവര്‍ക്ക്. ഇത്രയും മത്സരങ്ങളില്‍ 16 പോയിന്റുള്ള കൊളംബിയ രണ്ടാം സ്ഥാനത്ത്. 15 പോയിന്റുള്ള ഉറുഗ്വെയാണ് മൂന്നാമത്. പരാഗ്വെയ്‌ക്കെതിരെ ബ്രസീലിന് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല. ലോകകപ്പ് യോഗ്യതയില്‍ എട്ടില്‍ നാല് മത്സരങ്ങളും ബ്രസീല്‍ തോറ്റു. മൂന്ന് ജയം ഒരു സമനില. സൂപ്പര്‍ താരങ്ങളുണ്ടായിട്ടും പരിതാപകരമാണ് ബ്രസീലിന്റെ അവസ്ഥ