ചൂരൽമല -മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പുൽപ്പള്ളി ഓഫ് റോഡേഴ്ഡിനെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.ഇന്ത്യൻ ആർമി പോലും എത്തിപ്പെടുന്നതിന് മുമ്പ് തന്നെ ദുരന്ത മേഖലയിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, ഇന്ത്യൻ ആർമിയടക്കമുള്ളവർക്ക് ദുരന്ത സ്ഥലത്തേക്ക് കടന്നുചെല്ലാൻ സൗകര്യം ഒരുക്കി കൊടുക്കുകയും, നൂറിലധികം പേരുടെ ജീവൻ രക്ഷപ്പെടുത്തുകയും ചെയ്ത മനുഷ്യസ്നേഹികളായ ചെറുപ്പക്കാരാണ് പുൽപ്പള്ളി ഓഫ് റോഡേഴ്സ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.എസ് ദിലീപ്കുമാർ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
പുൽപ്പള്ളി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സീനിയർ മാനേജർ ശ്രീ. സമ്പത്ത് മുഖ്യാതിഥിയായിരുന്നു. മിസ്റ്റർ കേരള സബ്ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ക്രിസ്ത്യാനോ പോൾ,ന്യൂഡൽഹിയിൽ വെച്ച് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണിതാവായിരുന്ന രമ ബിനു,ജൈവകൃഷിക്ക് കേരള സർക്കാരിൻ്റെ കർഷക അവാർഡ് നേടിയഗോത്ര കർഷക സംഘം എന്നിവരെയും യോഗത്തിൽ വച്ച് ആദരിച്ചു.ജനറൽ സെക്രട്ടറി K.S.അജിമോൻ, ട്രഷറർ എം.കെ.ബേബി, ഐക്യട്രേഡ് യൂണിയൻ ചെയർമാൻ മണി പാമ്പനാൽ,ഗ്രാമപഞ്ചായത്തംഗം രാജു ചേകാടി, ഗ്രേറ്റർ,ഷാരി ജോണി,രമ ബിനു,ക്രിസ്ത്യാനോ പോൾ എന്നിവർ പ്രസംഗിച്ചു.
ജോസ് കുന്നത്ത് കെ.വി. റഫീഖ്,പി.എം.പൈലി, പ്രഭാകരൻ,ഹംസ, പ്രസന്നകുമാർ,ഷാജിമോൻ സജി വർഗീസ്,അജേഷ് കുമാർ,ഗിരീഷ് വർണ്ണം, ജാഫർ ഗ്ലോബൽ, ഷിബിൻ,ജോബിഷ് ,ശിവദാസ് എന്നിവർ നേതൃത്വം നൽകി.