സംസ്ഥാനത്ത് വിവിധ അവധികൾ തുടർച്ചയായി വരുന്നതിനാൽ നാല് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. നാളെ (വെള്ളി) കഴിഞ്ഞാൽ ശനി മുതൽ അടുത്ത ചൊവ്വ വരെ തുടർച്ചയായി ബാങ്ക് അവധിയാണ്. (14) ശനി- രണ്ടാം ശനി അവധി,(15) ഞായർ തിരുവോണം., (16)തിങ്കൾ നബിദിനം അവധി,(17 ചൊവ്വ -വിശ്വകർമ്മ ജയന്തി നിയന്ത്രിത അവധി ) എന്നീ അവധി. എന്നിവ മൂലമാണ് തുടർച്ചയായി ബാങ്ക് അവധി വരുന്നത്. ബുധനാഴ്ച ബാങ്ക് പ്രവർത്തനം ആരംഭിച്ചാലും, ബുധൻ വ്യാഴം വെള്ളി എന്നിങ്ങനെ അടുത്ത ആഴ്ചയും മൂന്നുദിവസം മാത്രമാണ് ബാങ്ക് പ്രവർത്തിക്കുക. അടുത്ത ശനി (ശ്രീനാരായണഗുരു സമാധി) ഞായർ ദിവസങ്ങൾ (21,22) ബാങ്ക് വീണ്ടും അവധിയാണ്. ബാങ്കുകളെ ആശ്രയിച്ച് ഇടപാടുകൾ നടത്തുന്നവരും ബിസിനസുകാരും തുടർച്ചയായി വരുന്ന ബാങ്ക് അവധി മൂലം വലയും.