പെട്രാേളിനും ഡീസലിനും രണ്ടുരൂപ കുറയുന്നു, അസംസ്കൃത എണ്ണവില കുത്തനെ താഴേക്ക്

ന്യൂഡല്‍ഹി:പെട്രോളിനും ഡീസലിനും രണ്ടുരൂപ കുറയ്ക്കാൻ കേന്ദ്രം നിർദ്ദേശിച്ചതായി റിപ്പോർട്ട്. മൂന്ന് പൊതുമേഖലാ എണ്ണകമ്പനികള്‍ക്കാണ് ഇതുസംബന്ധിച്ച്‌ നിർദ്ദേശം നല്‍കിയതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഇടിയുന്ന സാഹചര്യത്തിലാണ് വിലകുറയ്ക്കാനുളള നീക്കം നടക്കുന്നത്. 2021ന് ശേഷം ആദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില 70 ഡോളറില്‍ താഴെയെത്തിയത്. എന്നാല്‍ ഇന്ധനവില കുറയുന്നത് എപ്പോള്‍ മുതലാണെന്ന് വ്യക്തമല്ല.

 

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാർച്ചില്‍ ഇന്ധനവില കുറച്ചിരുന്നു. അതിനുശേഷം നിരവധി തവണ ക്രൂഡ് വില താഴ്‌ന്നെങ്കിലും ഇന്ധനവില കുറയ്ക്കാൻ സർക്കാർ തയ്യാറായില്ല. കേരളം ഉള്‍പ്പടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ വില ലിറ്ററിന് നൂറുരൂപയ്ക്ക് മുകളിലാണ്. ഡീസലിനും നൂറുരൂപയ്ക്കടുത്തുതന്നെയാണ് വില. ഇന്ധനവില കുറയുന്നത് പണപ്പെരുപ്പം കുറയുന്നതിന് ഇടയാക്കും.

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *