ബത്തേരി : തീവെപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. മാടക്കര രതീഷിനെയാണ് ബത്തേരി അസി.സെഷൻസ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2023 ഒക്ടോബർ 30 നാണ് കേസി നാസ്പദമായ സംഭവം. നെൻമേനി പൊന്നംകൊല്ലി എന്ന സ്ഥലത്ത് വീട്ട് മുറ്റ ത്ത് നിർത്തിയിട്ടിരുന്ന കാറും, 2 മോട്ടോർ ബൈക്കും അടുത്തുള്ള കുമ്മട്ടിക്കടയും തീവെച്ച് നശിപ്പിച്ചു എന്നാരോപിച്ച് അമ്പലവയൽ പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് പ്രതിയെ വെറുതെ വിട്ടത്.പ്രതിക്ക് വേണ്ടി ലീഗൽ എയ്‌ഡ് ഡിഫൻസ് കൗൺസിൽ അഭിഭാഷ കരായ ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ. സുലൈമാൻ വി.കെ, അസി സ്റ്റന്റ് ഡിഫൻസ് കൗൺസിൽ അഡ്വ. ക്രിസ്റ്റഫർ ജോസ് എന്നിവർ ഹാജരായി.
പ്രതിയെ കോടതി വെറുതെ വിട്ടു
