കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി പ്രവേശനഫീസ് ഈടാക്കുന്നുവെന്ന് വ്യാപക പരാതി വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് 11 മിനിറ്റ് വരെ പ്രവേശന ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് നിയമമുള്ളപ്പോഴാണ് ഈ കൊള്ളയെന്നോര്‍ക്കണം. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളില്‍ നിന്നും 40 രൂപയാണ് പ്രവേശന ഫീസ് എന്ന പേരില്‍ പിരിക്കുന്നത്.
ഇത് മൂലം അകത്തേക്ക് പ്രവേശിക്കാതെ കവാടത്തിന് മുന്നില്‍ ആളെ ഇറക്കുകയാണ് പല വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ ചെയ്യുന്നത്. എല്ലാ സ്വകാര്യ – ടാക്‌സി വാഹനങ്ങളില്‍ നിന്നും പ്രവേശനഫീസ് എന്ന പേരില്‍ കരാറുകാരാണ് പണം പിരിക്കുന്നത്.
എന്നാല്‍ ഇത്തരത്തില്‍ പ്രവേശനഫീസ് കൊടുത്ത് അകത്ത് കയറുന്ന വാഹനങ്ങള്‍ക്ക് ഇവര്‍ രസീത് കൊടുക്കുന്നില്ല. രസീത് ചോദിക്കുന്നവര്‍ക്കാകട്ടെ സ്വകാര്യമായി പണം തിരികെ നല്‍കുന്നുമുണ്ട്. യാത്രക്കാരും വിവിധ സംഘടനകളും ഈ അനധികൃത പണപ്പിരിവിനെതിരെ രംഗത്ത് വരുന്നുണ്ടെങ്കിലും എയര്‍പോര്‍ട്ട് അതോറിറ്റി ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
നേരത്തെ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവം ഏറെ വിവാദമായിരുന്നു.പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ പിന്‍വാങ്ങി. വിലക്ക് ലംഘിച്ച് ഓട്ടോകള്‍ അകത്ത് പ്രവേശിച്ചാല്‍ 500 രൂപ പിഴ ഇടാക്കുമെന്നും ബോര്‍ഡില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വാഹനങ്ങള്‍ കടന്ന് പോകുന്ന പ്രധാന കവാടത്തിന് മുന്നിലായിരുന്നു ബോര്‍ഡ് സ്ഥാപിച്ചത്.ഓട്ടോറിക്ഷകളോടുള്ള അവഗണനയ്‌ക്കെതിരെ ഡ്രൈവര്‍മാരും ജനപ്രതിനിധികളും യാത്രക്കാരും ഒരുപോലെ രംഗത്തെത്തിയതോടെ ഇവര്‍ ബോര്‍ഡ് നീക്കുകയായിരുന്നു.