ശമ്പളം മുടങ്ങി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ കഞ്ഞിവെച്ച് പ്രതിഷേധം

കൽപ്പറ്റ: ശമ്പളം മുടങ്ങിയതിനെ തുടർന്ന് കെ എസ് ആർ ടി സി ഡിപ്പോക്ക് മുന്നിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു. കൽപ്പറ്റ ഡിപ്പോയിലെ പ്യൂണായ പള്ളിക്കുന്ന് സ്വദേശിനി രഞ്ജിനി ആണ് കഞ്ഞി വെച്ച് പ്രതിഷേധിച്ചത്. ഓണമായിട്ടും ഓഗസ്റ്റ് മാസത്തെ ശമ്പളം ലഭിച്ചില്ലെന്ന് ഇവർ പരാതിപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ 16ന് ഡ്യൂട്ടി വേണ്ടിടത്ത് പതിനഞ്ചര ഡ്യൂട്ടിയായിരുന്നു രഞ്ജിനിയെടുത്തത്. മകളുടെ മകന് ന്യുമോണിയ ബാധിച്ചു ആശുപത്രിയിൽ ആയതിനാൽ ഡ്യൂട്ടിക്ക് എത്താൻ കഴിയാതിരുന്നതാണ് രഞ്ജിനി പറയുന്നത്. ഭർത്താവ് മരണപ്പെട്ട രജനി 18 വർഷമായി ഡിപ്പോയിൽ പ്യൂണായി ജോലി ചെയ്യുകയാണ്. ഒരു ഡ്യൂട്ടിയുടെ പേര് പറഞ്ഞാണ് ശമ്പളം തടഞ്ഞു വച്ചിരിക്കുന്നതെന്നും, സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന തനിക്ക് ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലെന്നും അവർ പറഞ്ഞു. അതേ സമയം ഡിപ്പോയുടെ ഉത്തരവാദിത്വമല്ല ഇതെന്നും, തിരുവനന്തപുരത്തു നിന്ന് ശമ്പളം നൽകാനുള്ള തീരുമാനം എടുക്കേണ്ടതാണെന്നും സ്റ്റേഷൻ മാസ്റ്റർ പ്രതികരിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *