കോഴിക്കോട്: അമ്മയെയും പിഞ്ചുകുഞ്ഞിനെയും കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. തത അഞ്ചാംപീടിക ഇല്ലത്തും മീത്തൽ കുട്ടി കൃഷ്ണന്റെ മകൾ ഗ്രീഷ്മ (36)യും മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞുമാണ് വീടിന് തൊട്ടടുത്ത കിണറ്റിൽ വീണ നിലയിൽ കണ്ടത്. വീട്ടുകാർ ബഹളം ഉണ്ടാക്കിയതിനെ തുടർന്നാണ് നാട്ടുകാർ ഓടിയെത്തിയത് പിന്നീട് നാട്ടുകാരും പേരാമ്പ്ര അഗ്നിരക്ഷാ സേനയും ചേർന്ന് ‘ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഗ്രീഷ്മ കുഞ്ഞിനെയും എടുത്ത് കിണറ്റിൽ ചാടുകയായിരുന്നെന്നാണ് കരുതുന്നത്. വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. പ്രസവശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് സംഭവം