ബത്തേരി: നവീകരിച്ച സുൽത്താൻ ബത്തേരി നഗരസഭ ഓഫീസ് സംവിധാനം വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ സന്ദർശിച്ചു. ശുചിത്വതിൽ കേരളത്തിനകത്തും പുറത്തും പ്രശ്സ്തമായ ബത്തേരി നഗരസഭയുടെ വിവിധ മാതൃകാ പദ്ധതികളെ കുറിച്ച് മുനിസിപ്പൽ ചെയർമാൻ ടി. കെ രമേശ്‌നോട് ചോദിച്ചറിഞ്ഞു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയും ഒപ്പമുണ്ടായിരുന്നു. ‘ക്ലീൻ സിറ്റി,ഗ്രീൻസിറ്റി,ഫ്ലവർ സിറ്റി’യെന്ന നഗരസഭയുടെ പദ്ധതി രാജ്യത്താകെ ശ്രദ്ധേയമായ ഒന്നാണ്.അതേപോലെ ‘ഹാപ്പി ഹാപ്പി ബത്തേരി’ പ്രൊജക്റ്റും മാതൃകപരമാണ്.
102.24 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സുൽത്താൻ ബത്തേരിയാണ് കേരളത്തിലെ ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള നഗരസഭ. 35 വാർഡുകളാണ് ഇതിലുള്ളത്. 1962ൽ രൂപം കൊണ്ട സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് 2015ൽ നഗരസഭയാക്കി ഉയർത്തുകയായിരുന്നു.