മലപ്പുറം എടവണ്ണ സ്വദേശിക്കാണ് എംപോക്സ് സ്ഥിരീകരിച്ചത്.യു എ യില് നിന്നും വന്ന 38 വയസ്സുകാരനാണ് രോഗം.രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിശോധന ഫലം പുറത്തുവന്നതോടെയാണ് ഇയാളിൽ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ രണ്ടാമത്തെ എംപോക്സ് സ്ഥിരീകരണമാണ് മലപ്പുറത്ത് ഉണ്ടായത്. നേരത്തെ ഡൽഹിയിലും ഒരാൾക്ക് എംപോക്സ് കണ്ടെത്തിയിരുന്നു.
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു
